Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensify

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​ർ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​ർ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച​യും (ഒ​ക്ടോ​ബ​ർ10) വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു​ണ്ട്..

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ (ഒ​ക്ടോ​ബ​ർ10) യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു; ഇ​ന്ന് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട്  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് ഒ​മ്പത് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​സ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വോ​ണ ദി​വ​സം നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് തി​രു​വോ​ണ ദി​വ​സം യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

National

കാവേരി നദീജല തർക്കം: പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ക​​​​​ന​​​​​ക്കു​​​​​ന്നു

ബം​​​​​​​ഗ​​​​​​​ളു​​​​​​​രു: കാ​​​​​​​വേ​​​​​​​രി ന​​​​​​​ദി​​​​​​​യി​​​​​​​ൽ നി​​​​​​​ന്ന് ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു ജ​​​​​​​ലം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​ക്ഷോ​​​​​​​ഭം ശ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്നു.

ക​​​​​​​ർ​​​​​​​ഷ​​​​​​​ക ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ണ്ഡ്യ​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ലെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ന്നു. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് നാ​​ളെ ബ​​​​​​​ന്ദ് ആ​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ക​​​​​​​ന്ന​​​​​​​ഡ ചാ​​​​​​​വ​​​​​​​ലി വ​​​​​​​ത​​​​​​​ൽ​​​​​​​പ​​​​​​​ക്ഷ ക​​​​​​​ൺ​​​​​​​വീ​​​​​​​ന​​​​​​​ർ വാ​​​​​​​ട്ടാ​​​​​​​ൾ നാ​​​​​​​ഗ​​​​​​​രാ​​​​​​​ജ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

കാ​​​​​​​വേ​​​​​​​രി ന​​​​​​​ദി​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് പ​​​​​​​തി​​​​​​​ന​​​​​​​ഞ്ചു​​​​​​​ ദി​​​​​​​വ​​​​​​​സ​​​​​​​ത്തേ​​​​​​​ക്കു പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 12,000 ഘ​​​​​​​ന​​​​​​​യ​​​​​​​ടി ജ​​​​​​​ലം​​​​​​​വീ​​​​​​​തം ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു ന​​​​​​​ൽ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന കാ​​​​​​​വേ​​​​​​​രി ജ​​​​​​​ല മാ​​​​​​​നേ​​​​​​​ജ്മെ​​​​​​​ന്‍റ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​യു​​​​​​​ടെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​ണു പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ത്തി​​​​​​​ന് കാരണം.

സി​​​​ഡ​​​​ബ്ലി​​​​യു​​​​എം​​​​എ ചെ​​​​​യ​​​​​ര്‍പേ​​​​​ഴ്‌​​​​​സ​​​​​ണ്‍ വി​​​​​നീ​​​​​ത് ഗു​​​​​പ്ത​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ലാ​​​​യി​​​​രു​​​​ന്നു യോ​​​​ഗം. അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​​​ർ​​​​​​ദേ​​​​​​ശം വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നു ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഗൗ​​​​​​ര​​​​​​വ് ഗു​​​​​​പ്ത അ​​​​​​റി​​​​​​യി​​​​​​ച്ചു.

International

ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും

ക​​​​​​​​യ്റോ: പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം രൂ​​​​​​​​ക്ഷ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​വു​​​​​​​​മാ​​​​​​​​യി യു​​​​​​​​എ​​​​​​​​സും ഇ​​​​​​​​റാ​​​​​​​​നും. ജോ​​​​​​​​ർ​​​​​​​​ദാ​​​​​​​​നി​​​​​​​​ലെ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​​​​​​റാ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ മി​​​​​​​​സൈ​​​​​​​​ൽ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​യാ​​​​​​​​യി യു​​​​​​​​എ​​​​​​​​സ് സേ​​​​​​​​ന ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ലു​​​​​​​​ട​​​​​​​​നീ​​​​​​​​ളം ക​​​​​​​​ന​​​​​​​​ത്ത വോ​​​​​​​​മ്യാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി.

ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​യാ​​​​​​​ഴ്ച ബോം​​​​​​​ബാ​​​​​​​ക്ര​​​​​​​മ​​​​​​​ണം താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യി നി​​​​​​​ർ​​​​​​​ത്തി​​​​​​​വ​​​​​​​ച്ച​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷ​​​​​​​മു​​ള്ള ആ​​​​​​​ദ്യ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മാ​​​​​​​ണി​​​​​​​ത്.

കു​​​​​​​​വൈ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​​​​​​റാ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ നേ​​​​​പ്പാ​​​​​ൾ സ്വ​​​​​ദേ​​​​​ശി കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടു. ചൈ​​​​​​​​നീ​​​​​​​​സ് സ്ഥാ​​​​​​​​പ​​​​​​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ത്തി​​​​​​​​നു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ നാ​​​​​​​​ശ​​​​​​​​ന​​​​​​​​ഷ്ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി.

ജോ​​​​​​​​ർ​​​​​​​​ദാ​​​​​​​​നി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​ന്ന​​​ലെ​​​യും ഇ​​​​​​​​റാ​​​​​​​​ൻ മി​​​​​​​​സൈ​​​​​​​​ൽ വ​​​​​​​​ർ​​​​​​​​ഷം ന​​​​​​​​ട​​​​​​​​ത്തി. അ​​​​​​​ഞ്ചു മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ത്തെ​​​​​​​ന്ന് ജോ​​​​​​​ർ​​​​​​​ദാ​​​​​​​ൻ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ജോ​ർ​ദാ​നു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ ക​​​​​​​​ന​​​​​​​​ത്ത ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യതായി യു​​​​​​​​എ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഡോ​​​​​​​​ണ​​​​​​​​ൾ​​​​​​​​ഡ് ട്രം​​​​​​​​പ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ഡ് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, ഡ്രോ​​​​​​​​ൺ, മി​​​​​​​​സൈ​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, തീ​​​​​​​​രനി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.

ഖെ​​​​​​​​ഷം ദ്വീ​​​​​​​​പി​​​​​​​​ലെ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ മൂ​​​​​​​​ന്നു പേ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി ഇ​​​​​​​​റാ​​​​​​​​ൻ സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. ദ​​ന്പ​​തി​​ക​​ളും ര​​ണ്ടു വ​​യ​​സു​​ള്ള കു​​ട്ടി​​യു​​മാ​​ണു മ​​രി​​ച്ച​​ത്. ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച ഈ​​​​​​​​ജി​​​​​​​​പ്ഷ്യ​​​​​​​​ൻ തു​​​​​​​​റ​​​​​​​​മു​​​​​​​​ഖ​​​​​​​​മാ​​​​​​​​യ ഡ​​​​​​​​മി​​​​​​​​യേ​​​​​​​​റ്റ​​​​​​​​യി​​​​​​​​ൽ ഡ്രോ​​​​​​​​ൺ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ര​​​​​​​​ണ്ടു പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​വാ​​​​​​​​ത​​​​​​​​ക ക​​​​​​​​പ്പ​​​​​​​​ലു​​​​​​​​ക​​​​​​​​ൾ​​​ക്കു​​​​​ തീ​​​​​​​​പി​​​​​​​​ടി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി ബ്രി​​​​​​​​ട്ടീ​​​​​​​ഷ് മാ​​​​​​​​രി​​​​​​​​ടൈം സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​മാ​​​​​​​​യ ആം​​​​​​​​ബ്രേ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

യു​​​​​​​എ​​​​​​​സ് ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ലു​​​​​​​ള്ള ഫ്ലോ​​​​​​​ട്ടിം​​​​​​​ഗ് സം​​​​​​​ഭ​​​​​​​ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​വും ഗ്രീ​​​​​​​ക്ക് ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ലു​​​​​​​ള്ള ടാ​​​​​​​ങ്ക​​​​​​​റു​​​​​​​മാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​ത്തി​​​​​​​നു പി​​​​​​​ന്നി​​​​​​​ൽ ആ​​​​​​​​രാ​​​​​​​​ണെ​​​​​​​​ന്നു വ്യ​​​​​​​​ക്ത​​​​​​​​മ​​​​​​​​ല്ല.

അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​റ്റ സു​​​​​​​​ഹൃ​​​​​​​​ത്താ​​​​​​​​യ ഈ​​​​​​​​ജി​​​​​​​​പ്റ്റ് യു​​​​​​​​എ​​​​​​​​സ്-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യ്ക്കു മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​ത വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​ണ്. ഈ​​​​​​​​ജി​​​​​​​​പ്റ്റി​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ നേ​​​​​​​​രി​​​​​​​​ട്ടു​​​​​​​​ള്ള ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. ഇ​​​​​​​​റാ​​​​​​​​നോ കൂ​​​​​​​​ട്ടാ​​​​​​​​ളി​​​​​​​​ക​​​​​​​​ളോ ആ​​​​​​​​ണ് ഈ​​​​​​​​ജി​​​​​​​​പ്റ്റി​​​​​​​​ൽ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷം വ്യാ​​​​​​​​പി​​​​​​​​ച്ചേ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണു റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്.

ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച യു​​​​​​​​എ​​​​​​​​സ്-​​​​​​​​സൗ​​​​​​​​ദി സം​​​​​​​​യു​​​​​​​​ക്ത ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​റാ​​​​​​​​ക്കി​​​​​​​​ൽ 20 ഇ​​​​​​​​റാ​​​​​​​​ൻ​​​​​​​​പ​​​​​​​​ക്ഷ സാ​​​​​​​​യു​​​​​​​​ധ സം​​​​​​​​ഘാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​റ് ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​ദേ​​​​​​​​ഷ്ടാ​​​​​​​​ക്ക​​​​​​​​ളും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ​​​​​​​​യാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​സ്-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷം ക​​​​​​​​ന​​​​​​​​ത്ത​​​​​​​​ത്.

National

എബോള: തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ശ​​​ങ്ക​​​യു​​​ള്ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സം​​​യോ​​​ജി​​​ത രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ പ്രോ​​​ഗ്രാ​​​മി​​​നു കീ​​​ഴി​​​ൽ (ഐ​​​ഡി​​​എ​​​സ്പി) അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ പ​​​നി​​​ക​​​ളു​​​ടെ ക്ല​​​സ്റ്റ​​​റി​​​നെ​​​യും എ​​​ബോ​​​ള രോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ​​​യും, പ്ര​​​ത്യേ​​​കി​​​ച്ച് ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു യാ​​​ത്ര ചെ​​​യ്ത​​​വ​​​രി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ബോ​​​ള സം​​​ശ​​​യി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ​​​വും സാ​​​ന്പി​​​ൾ ശേ​​​ഖ​​​ര​​​ണ​​​വും റ​​​ഫ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​വും (എ​​​സ്ഒ​​​പി) കേ​​​ന്ദ്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ പ്ര​​​ത്യേ​​​കം മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും രോ​​​ഗ​​​ബാ​​​ധ പ​​​ക​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യം വ​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ബോ​​​ള ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു എ​​​ത്തു​​​ന്ന​​​വ​​​രെ​​​യും അ​​​തു​​​വ​​​ഴി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സും (സി​​​ജി​​​എ​​​ച്ച്എ​​​സ്) ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Kerala

സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​ന്നു. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും രൂ​​​പം കൊ​​​ണ്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ തീ​​​വ്ര മ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​റി​യി​ച്ചു.

അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി ഭാ​​​ഗ​​​ത്തും തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ-​​​തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലും ശ​​​ക്തി​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ശ​​​ക്ത​​​മാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ 26ന് ​​​കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങി​​​യേ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.

മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ൽ, ത​​​മി​​​ഴ്നാ​​​ട് തീ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ​​​യു​​​ടെ ശ​​​ക്തി​​​കൂ​​​ട്ടാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ചൊ​​​വ്വാ​​​ഴ്ച വ​​​രെ പ​​​ത്തു ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Kerala

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഊര്‍ജിതം

കോ​​​​ഴി​​​​ക്കോ​​​​ട്: സൗ​​​​ദി ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ട​​​​മ്പു​​​​ഴ സ്വ​​​​ദേ​​​​ശി അ​​​​ബ്ദു​​​​ൾ റ​​​​ഹീ​​​​മി​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​യാ​​​​ദ് റ​​​​ഹീം സ​​​​ഹാ​​​​യ സ​​​​മി​​​​തി അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ട​​​​തി വി​​​​ധി​​​​ച്ച 20 വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വ് ശി​​​​ക്ഷ അ​​​​ടു​​​​ത്താ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നു​​​​ള്ള വ​​​​ഴി തെ​​​​ളി​​​​യും. ശി​​​​ക്ഷാ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​ന്ന മു​​​​റ​​​​യ്ക്ക് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ക്സി​​​​റ്റ് വീസ ന​​​​ൽ​​​​കു​​​​ന്ന​​​​തോ​​​​ടെ സൗ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്രാ തീ​​​​യ​​​​തി ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് നാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.​

ജ​​​​യി​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ന്നി​​​​വ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ രാ​​​​ജ്യം വി​​​​ടാ​​​​നു​​​​ള്ള രേ​​​​ഖ​​​​യാ​​​​യ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് (വൈ​​​​റ്റ് പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട്) ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യി സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പ​​​​വ​​​​ർ ഓ​​​​ഫ് അ​​​​റ്റോ​​​​ർ​​​ണി​​​​യു​​​​മാ​​​​യ സി​​​​ദ്ദി​​​​ഖ് തു​​​​വ്വൂ​​​​ർ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും കാ​​​​ല​​​​താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നും സ​​​​ഹാ​​​​യ സ​​​​മി​​​​തി പ്ര​​​​ത്യാ​​​​ശ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

2006 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് സൗ​​​​ദി ബാ​​​​ല​​​​ൻ അ​​​​ന​​​​സ് അ​​​​ൽ ഫാ​​​​യി​​​​സി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ൽ അ​​​​ബ്ദു​​​​ൾ റ​​​​ഹീം അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ന്ന​​​​ത്. 2012ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് 34 കോ​​​​ടി ദ​​​യാ​​​​ധ​​​​നം ന​​​​ല്‍​കി​​​​യ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി അ​​​​ബ്ദു​​​​ൾ റ​​​​ഹീ​​​​മി​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Business

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്ന് :വി​പ​ണി​യി​ൽ മ​ത്സ​രം മു​റു​കും

മും​ബൈ: മാ​ർ​ച്ച് 20ന് ​ഇ​ന്ത്യ​യി​ൽ എലയ് ലി​ല്ലി, നോ​വോ നോ​ർ​ഡി​സ്ക് എ​ന്നീ ക​ന്പ​നി​ക​ളു​ടെ, ശരീരഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ പേ​റ്റ​ന്‍റ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​തി​ന​കം കു​റ​ഞ്ഞ​ത് ആ​റ് ജ​ന​റി​ക് മ​രു​ന്ന് നി​ർ​മാ​താ​ക്ക​ളെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടെ രാ​ജ്യ​ത്തെ അ​മി​ത​വ​ണ്ണ ചി​കി​ത്സാ വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ത്തി​രി​ക്കു​ക​യാ​ണ്. 450 രൂ​പ മു​ത​ൽ 4200 രൂ​പ വ​രെ​യു​ള്ള മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലു​ണ്ടാ​കും.

എ​ലയ് ലി​ല്ലി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​മി​ത​വ​ണ്ണ​ത്തി​നെ​തി​രേ​യു​ള്ള ‘മൗ​ഞ്ചാ​രോ’​യ്ക്ക് രാ​ജ്യ​ത്ത് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. മൗ​ഞ്ചാ​രോ ക്വി​ക്പെ​ൻ 2.5 മി​ല്ലി​ഗ്രാം ഡോ​സി​ന് ഒ​രു മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ഏ​ക​ദേ​ശം 13,125 രൂ​പ​യാ​ണ് വി​ല വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഏ​റ്റ​വും കൂ​ടി​യ ഡോ​സാ​യ 15 മി​ല്ലി​ഗ്രാ​മി​ന് പ്ര​തി​മാ​സം 25,781 രൂ​പ വ​രെ​യും.

നോ​വോ നോ​ർ​ഡി​സ്ക് ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ജൂ​ണി​ൽ ‘വേ​ഗോ​വി’ പു​റ​ത്തി​റ​ക്കി. ന​വം​ബ​റി​ൽ ഇ​തി​ന്‍റെ വി​ല രാ​ജ്യ​ത്ത് വി​ല 37 ശ​ത​മാ​നം വ​രെ കു​റ​ച്ചി​രു​ന്നു. വേ​ഗോ​വി​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ഡോ​സാ​യ 0.25 മി​ല്ലി​ഗ്രാ​മി​ന് ഒ​രു മാ​സ​ത്തെ പാ​ക്കി​ന് 10,850 രൂ​പ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ക​ന്പ​നി ‘ഓ​സെം​പി​ക്’ വി​പ​ണി​യി​ലി​റ​ക്കി. ഇ​തി​ന്‍റെ 0.25 മി​ല്ലി​ഗ്രാം ഡോ​സി​ന് പ്ര​തി​മാ​സം 8,800 രൂ​പ​യാ​ണ് വി​ല.

ഫാ​ർ​മ​റാ​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, അ​മി​ത​വ​ണ്ണ​ത്തി​നെ​തി​രേ​യു​ള്ള മ​രു​ന്ന് ഇന്ത്യൻ വി​പ​ണിയിൽ ഇ​ന്ന​ത്തെ 1,500 കോ​ടി രൂ​പ​യി​ൽ നി​ന്ന് 2030ഓ​ടെ 8,000 കോ​ടി രൂ​പ​യാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വി​ല​യി​ൽ അ​തീ​വ ശ്ര​ദ്ധാ​ലു​ക്ക​ളാ​യ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ, വ​രും ആ​ഴ്ച​ക​ളി​ൽ 40ല​ധി​കം ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ 50ലേ​റെ ബ്രാ​ൻ​ഡു​ക​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് അ​ന​ലി​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഈയാ​ഴ്ച ആ​ദ്യം റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, മ​രു​ന്നി​ന്‍റെ വി​ല കു​ത്ത​നെ കു​റ​യു​ന്ന​ത് ദു​രു​പ​യോ​ഗ​ത്തി​നും ഡോ​ക്ട​ർ​മാ​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ, പ്ര​മേ​ഹ​ബാ​ധി​ത​രാ​യ മു​തി​ർ​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ചൈ​ന​യ്ക്ക് തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ദ ​ലാ​ൻ​സെ​റ്റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബ​റ്റി​സ് ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2050-ഓ​ടെ ഇ​ന്ത്യ​യി​ൽ അ​മി​ത​വ​ണ്ണ​മോ പൊ​ണ്ണ​ത്ത​ടി​യോ ഉ​ള്ള​വ​രു​ടെ എ​ണ്ണം 44 കോ​ടി​യി​ല​ധി​കം ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ചി​കി​ത്സച്ചെ​ല​വ് കു​റ​യും

മും​ബൈ: ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സച്ചെ​ല​വു​ക​ൾ 90 ശ​ത​മാ​നം വ​രെ ഗ​ണ്യ​മാ​യി കു​റ​യാ​ൻ പോ​കു​ന്നു. കു​ത്തി​വ​യ്ക്കാ​വു​ന്ന സെ​മാ​ഗ്ലൂ​ട്ടൈ​ഡി​ന്‍റെ ജ​ന​റി​ക് പ​തി​പ്പു​ക​ൾ ഫാ​ർ​മ​സി​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. പ്ര​മേ​ഹ, അ​മി​ത​വ​ണ്ണ നി​വാ​ര​ണ മ​രു​ന്നു​ക​ളു​ടെ വി​പ​ണി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കും ക​ടു​ത്ത മ​ത്സ​ര​ത്തി​നും ഈ ​നീ​ക്കം വ​ഴി​യൊ​രു​ക്കും.

ഈ ​ചി​കി​ത്സ​ക​ളു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​യ സെ​മാ​ഗ്ലൂ​ട്ടൈ​ഡി​നു മേ​ൽ നോ​വോ നോ​ർ​ഡി​സ്കി​നു​ണ്ടാ​യി​രു​ന്ന പേ​റ്റ​ന്‍റ് കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യൻ വി​പ​ണി​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. നാ​റ്റ്കോ ഫാ​ർ​മ, എ​റി​സ് ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്നീ ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ‘പെ​ൻ’ രൂ​പ​ത്തി​ലു​ള്ള കു​ത്തി​വ​യ്പു​ക​ൾ ഒ​റി​ജി​ന​ൽ മ​രു​ന്നി​നേ​ക്കാ​ൾ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ക്കു​റ​വി​ൽ ഏ​പ്രി​ലി​ൽ വി​പ​ണി​യി​ലി​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ചി​കി​ത്സച്ചെ​ല​വ് ഇ​നി​യും കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, പ്ര​തി​മാ​സം വെ​റും 1,300 രൂ​പ നി​ര​ക്കി​ൽ ഇ​വ​ർ ചെ​റി​യ കു​പ്പി​ക​ളി​ൽ മ​രു​ന്ന് (വ​യ​ലു​ക​ൾ) പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ഇ​ത് നോ​വോ​യു​ടെ പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ ഓ​സെം​പി​ക്കി​നെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 90 ശ​ത​മാ​നം കു​റ​ഞ്ഞ നി​ര​ക്കാ​ണ്.

ഈ ​വ​യ​ലു​ക​ളി​ൽനി​ന്നു​ള്ള മ​രു​ന്ന് ഒ​രു വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​വ​യ്ക്കേ​ണ്ട​ത്. സ​ണ്‍ ഫാ​ർ​മ, സൈ​ഡ​സ്, ഡോ. ​റെ​ഡ്ഡീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ പ്ര​മു​ഖ ക​ന്പ​നി​ക​ൾ അ​തി​വേ​ഗം വ​ള​രു​ന്ന ഈ ​വി​പ​ണി​യി​ലേ​ക്ക് ശനിയാഴ്ച മു​ത​ൽ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി‍യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

നോ​വോ നോ​ർ​ഡി​സ്കി​ന്‍റെ ‘വേ​ഗോ​വി’, എ​ലയ് ലി​ല്ലി​യു​ടെ ‘മൗ​ഞ്ചാ​രോ’ എ​ന്നീ വി​ഖ്യാ​ത മ​രു​ന്നു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ല​യി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഡ​ച്ച് ക​ന്പ​നി​യാ​യ നോ​വോ നോ​ർ​ഡി​സ്കി​ന്‍റെ ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ‘ഓ​സെം​പി​ക്’ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ‘സെ​മാ​ഗ്ലൂ​ട്ടൈ​ഡ്’ ഒ​രു ജി​എ​ൽ​പി1 റി​സ​പ്റ്റ​ർ അ​ഗോ​ണി​സ്റ്റ് ആ​ണ്. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നും വ​യ​ർ നി​റ​ഞ്ഞെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കി വി​ശ​പ്പ് കു​റ​യാ​നും സ​ഹാ​യി​ക്കു​ന്നു, ഇ​ത് ക്ര​മേ​ണ ശ​രീ​ര​ഭാ​രം കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു.

 

International

ഗ്രീസിൽ കർഷക പ്രക്ഷോഭം കനക്കുന്നു

ആ​ഥ​ൻ​സ്: ഗ്രീ​സി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ക​ന​ത്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ നീ​ണ്ട ബ​ന്ദ് മൂ​ലം ഇ​ന്ന​ലെ പ്ര​ധാ​ന ഹൈ​വേ​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, ടോ​ൾ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ്തം​ഭി​ച്ചു. കു​തി​ച്ചു​യ​ർ​ന്ന നി​ർ​മാ​ണ​ച്ചെ​ല​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര​ക്ക​രാ​റു​മാ​ണ് പ്ര​തി​ഷേ​ധി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ.

വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യൂ​റോ​പ്യ​ൻ വി​പ​ണി​യി​ലേ​ക്കു വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി​ക​ൾ ഒ​ഴു​കു​മെ​ന്ന് ക​ർ​ഷ​ക​ർ ക​രു​തു​ന്നു. ഇ​ന്ന​ലെ എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റൊ​ന്നും സ​മ​ര​ക്കാ​ർ ക​ട​ത്തി​വി​ട്ടി​ല്ല.

സ​മ​ര​ക്കാ​രെ നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സും ന​ട​ത്തി​യി​ല്ല. എ​ന്നി​രു​ന്നാ​ലും ദി​വ​സ​ങ്ങ​ളോ​ളം സാ​ഹ​ച​ര്യം തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റ്റ് കാ​ര​ണ​ങ്ങ​ൾ മൂ​ലം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ക​യാ​യി​രു​ന്നു.

സ​ബ്സി​ഡി ന​ൽ​കാ​തി​രു​ന്ന​തും അ​ടു​മാ​ടു​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും കാ​ര​ണ​ങ്ങ​ളാ​ണ്. സ​മ​ര​ക്കാ​രെ മെ​രു​ക്കാ​ൻ ഇ​ന്ധ​ന നി​കു​തി​യി​ള​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി​യും ബു​ധ​നാ​ഴ്ച സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഫ്രാ​ൻ​സി​ലും ഇ​ന്ന​ലെ ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

National

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ, അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കു​ന്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും ശി​ൽ​പ്പ​യും ത​മ്മി​ൽ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ദി​ന​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ശി​ൽ​പ്പ​യും ദ​ർ​ശ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത‍​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ശി​ൽ​പ്പ ജോ​ലി​ക്ക് പോ​വു​ക​യും ചെ​യ്തു. ഈ ​സ​മ​യം ദ​ർ​ശ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ശി​ൽ​പ്പ​യാ​ണ് മ​ക​ൾ സി​രി​യെ ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട് പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശി​ൽ​പ്പ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യ​ത്തി​യ​വ​ർ വാ​തി​ൽ ത​ക‍​ർ​ത്ത് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കും.

Latest News

Corehub Up